നാഷണല്‍ ഗെയിംസ് :കൂട്ടയോട്ടത്തിന് ഒരു പ്രമുഖ ദിനപത്രത്തിനു പത്തു കോടിയിലേറെ രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹം :വി.എസ്

single-img
30 December 2014

vsനാഷണല്‍ ഗെയിംസിനോടനുബന്ധിച്ചുള്ള കൂട്ടയോട്ടത്തിന് ഒരു പ്രമുഖ ദിനപത്രത്തിനു പത്തു കോടിയിലേറെ രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

ഗെയിംസിനോടനുബന്ധിച്ച് അരങ്ങേറാനിടയുള്ള തട്ടിപ്പുകളുടെ പ്രഖ്യാപനമായി വേണം ഇതിനെ കാണാന്‍ എന്നും ഭരണവര്‍ഗ താത്പര്യം സംരക്ഷിക്കാന്‍ പ്രവര്‍ത്തക്കുന്ന പത്രത്തെ സഹായിക്കാന്‍ ഗെയിംസിനെ മറയാക്കുന്നത് അധിക്ഷേപാര്‍ഹമാണെന്നും വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.