ബാംഗ്ളൂരിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു

single-img
30 December 2014

bഞായറാഴ്ച ബാംഗ്ളൂരിലെ ചർച്ച് സ്ട്രീറ്റിലുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ  വിവരം നൽകുന്നവർക്ക് കർണാടക പൊലീസ് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. സൂചന നൽകുന്നവരുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കും എന്നും  ബാംഗ്ളൂർ പൊലീസ് കമ്മീഷണർ അറിയിച്ചു .  ചെന്നൈയിൽ നിന്നും എൻ.ഐ.എയിൽ നിന്നും അന്വേഷണ സംഘം ബാംഗ്ളൂരിൽ എത്തിയിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.