എയര്‍ ഏഷ്യാവിമാനം; ജാവ കടലില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെടുത്തു

single-img
30 December 2014

Air Asiaജക്കാര്‍ത്ത: എയര്‍ ഏഷ്യാവിമാനം തകര്‍ന്നു വീണ ജാവ കടലില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇന്തോനേഷ്യന്‍ നാവിക സേന അറിയിച്ചു. കടലില്‍ മൃതദേഹങ്ങള്‍ ഒഴുകിക്കിടക്കുന്നത് കണ്ടതായും സേനാ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബോര്‍ണിയോ ദ്വീപിന് സമീപത്തു നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്. ഇതോടെ വിമാനം കടലില്‍ തകര്‍ന്നുവീണതു തന്നെയാണെന്ന് ഉറപ്പായി. ഇന്തോനേഷ്യന്‍ ചാനല്‍ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടുവെങ്കിലും ബന്ധുക്കള്‍ക്ക് വിഷമമുണ്ടാക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ പിന്‍വലിച്ചു.

ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനമാണ് കാണാതായത്.ജീവനക്കാരടക്കം 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.