അമൃത ആശുപത്രിയുടെ മുകളിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു

single-img
30 December 2014

manjuകൊച്ചി:  ഇടപ്പള്ളി അമൃത ആശുപത്രിയുടെ  ഗസ്റ്റ് ഹൗസിന്റെ 15-ാം നിലയിൽ നിന്ന്  ചാടി യുവതി ആത്മഹത്യ ചെയ്തു. ഹരിപ്പാട് മണ്ണാറശാല തറയിൽ കിഴക്കതിൽ വീട്ടിൽ മഞ്ജു (21)ആണ്  മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കൂട്ടുകാരിയെ പിരിയാൻ കഴിയാത്ത വിഷമത്താലാണ്  ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. അമൃത ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ കൂട്ടുകാരിയെ കാണാൻ എത്തിയതായിരുന്നു മഞ്ജു. ഇരുവരും  തമ്മിൽ പഠനകാലം മുതൽക്ക് സൗഹൃദത്തിലായിരുന്നു. ഇതിനിടെ  മഞ്ജുവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു.

മഞ്ജു വിവാഹത്തെ എതിർത്തിരുന്നു.  ആശുപത്രിയിൽ കൂട്ടുകാരിയെ കാണാൻ മഞ്ജു അമ്മയോടും  സഹോദരന്റെ ഭാര്യയോടൊപ്പവുമാണ് എത്തിയത്. ഇവരെ താഴത്തെ നിലയിൽ നിറുത്തിയ ശേഷം മഞ്ജു മുകളിൽ  കൂട്ടുകാരിയെ കാണാൻ പോയതായിരുന്നു. അസ്വാഭാവിക മരണത്തിന് ചേരാനല്ലൂർ പൊലീസ് കേസെടുത്തു.