കുളിമുറിയിൽ പെന്‍ക്യാമറ ഉപയോഗിച്ച് നഗ്ന ചിത്രം പകര്‍ത്താനുള്ള യുവാക്കളുടെ ശ്രമം ഒമ്പതാം ക്ലാസുകാരി പൊളിച്ചു

single-img
30 December 2014

pencameraമുവാറ്റുപുഴ: പെന്‍ക്യാമറ ഉപയോഗിച്ച് നഗ്ന ചിത്രം പകര്‍ത്താനുള്ള യുവാക്കളുടെ ശ്രമം ഒമ്പതാം ക്ലാസുകാരി ഇടപെട്ട് പൊളിച്ചു. മുവാറ്റുപുഴ റാക്കാടാണ്‌ സംഭവം നടന്നത്. സംഭവത്തില്‍ സമീപവാസികളായ അരുണ്‍, ലിബിന്‍ എന്നിവര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. ചാരിറ്റബിള്‍ സംഘടനയുടെ പേരിൽ കുടുംബത്തെ സഹായിക്കാനാണ് യുവാക്കള്‍ എത്തിയത്‌. വീട്ടിലെത്തി വിശേഷങ്ങള്‍ ആരായുന്ന കൂട്ടത്തിൽ യുവാക്കള്‍ തന്ത്രപൂര്‍വം ബാത്ത്‌ റൂമില്‍ കയറി പെന്‍ക്യാമറ സ്‌ഥാപിച്ച ശേഷം മടങ്ങിപ്പോയി.

ഇതിനിടെ കുളിക്കുന്നതിനായി ബാത്ത്‌ റൂമില്‍ കയറിയ പെൺകുട്ടി പേനകണ്ടതില്‍ സംശയം തോന്നിയതിനെ തുടർന്ന് അത് കൈക്കലാക്കുകയായിരുന്നു. കുറേ കഴിഞ്ഞ്‌ യുവാക്കള്‍ ക്യാമറ തിരിച്ചെടുക്കുന്നതിനായി എത്തിയപ്പോഴാണ്‌ സംഭവം പിടിക്കപ്പെടുന്നത്‌. യുവാക്കള്‍ തങ്ങള്‍ മറന്നുവച്ച പേന തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയും വീട്ടുകാരും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

ഇവിടെ പരിസരപ്രദേശങ്ങളില്‍ കുളിക്കടവുകള്‍ കേന്ദ്രീകരിച്ച്‌ യുവാക്കൾ ഒളിക്യാമറകള്‍ സ്‌ഥാപിച്ച് നഗ്ന ചിത്രം പകര്‍ത്തുന്നതായി സൂചനയുണ്ട്‌. കൂടാതെ റാക്കാട്‌ ചെക്ക്‌ ഡാം കേന്ദ്രീകരിച്ച് മയക്കുമരുന്നുകളുടെ കച്ചവടവും നടക്കുന്നതായി പറയപ്പെടുന്നു.