വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

single-img
30 December 2014

churchilലണ്ടന്‍: മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നു വെളിപ്പെടുത്തുന്ന കത്ത് പുറത്ത്. 1907ല്‍ ചര്‍ച്ചിലിന് സഹോദരന്‍ ജാക്കിന്റെ ഭാര്യ ലേഡി ഗ്വെന്‍ഡലിന്‍ ബെര്‍ട്ടി എഴുതിയ കത്തിലാണ് ചര്‍ച്ചിലിനോട് ഇസ്‌ലാംമതം സ്വീകരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെടുന്നത്. ജാക്കിനെ വിവാഹം കഴിക്കുന്നതിന് മുമ്പാണ് ബെർട്ടി കത്തയച്ചിരിക്കുന്നത്.

സര്‍, ദയവായി ഇസ്‌ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യരുത്. കിഴക്കിനോടും ഇസ്‌ലാമിനോടുമുള്ള താങ്കളുടെ താല്‍പര്യം താന്‍ മനസ്സിലാക്കിയിട്ടുണ്ട്. ആ ആഗ്രഹത്തെ ഒഴിവാക്കണമെന്നുമാണ് കത്തില്‍ പറയുന്നു.

ഇന്ത്യയിലും സുഡാനിലും പ്രവര്‍ത്തിച്ച കാലത്താണ് ചര്‍ച്ചിലിന് ഇസ്‌ലാം മതത്തോടു താല്‍പര്യം തോന്നിയതെന്ന് പറയപ്പെടുന്നു. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ വാറന്‍ ഡോക്കര്‍ ആണ് ചര്‍ച്ചിലിനെപ്പറ്റി പുസ്തകമെഴുതാനുള്ള ഗവേഷണത്തിനിടെ കത്തു കണ്ടെടുത്തത്.