ലാഹോറിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ക്ക് ജീവഹാനി

single-img
30 December 2014

lahore-fire-accidentലാഹോർ: ലാഹോറിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ സ്ത്രീയും കുഞ്ഞുമുള്‍പ്പെടെ 13 പേര്‍ക്ക് ജീവഹാനി.  അപകടത്തിൽപ്പെട്ടവർ പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ലാഹോറിലെ അനാര്‍ക്കലി ബസാറിലെ ഷോപ്പിങ് മാളിൽ വാച്ചുകളും വസ്ത്രങ്ങളും വിൽക്കുന്ന  പ്രധാന കവാടത്തിന് സമീപഭാഗങ്ങളിലായി തീപടർന്നത്. മാളിന്റെ പിന്നിലൂടെ പുറത്തു കടക്കാൻ വഴിയില്ലായിരുന്നു. ഷോർട്ട് സർക്ക്യൂട്ടാണ് അപകടത്തിന് കാരണം. സംഭവത്തിൽ പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. ഗവൺമെന്റിനോട് ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.