ഐഎസ് നടത്തിയ മറ്റൊരു കൂട്ടക്കുരുതിയുടെ കഥ കൂടി പുറത്ത്; തോക്കിന് ഇരകളായവര്‍ തീവ്രവാദികള്‍ തന്നെ

single-img
30 December 2014

ISISക്രൂരതയില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ തെളിയിച്ചിരിക്കുകയാണ് ഐഎസ്. ക്രൂരതയുടെ മുഖം അവര്‍ ഒരിക്കല്‍കൂടി തുറന്നുകാട്ടുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്.

തീവ്രവാദ പ്രവര്‍ത്തങ്ങള്‍ മടുത്ത് തിരിച്ചു പോരാന്‍ ഒരുങ്ങിയവരെ ഐഎസ് വകവരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആറുമാസത്തിനിടെ 116 വിദേശികളെയാണ് ഇക്കാരണത്താല്‍ ഐ എസ് വധിച്ചത്. ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന ഇതുസംബന്ധിച്ച കണക്കുകളും പുറത്തുവിട്ടു.

ജിഹാദിനായി ഐ.എസില്‍ ചേര്‍ന്ന് ഭീകര പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാവുകയും പിന്നീട് ഇത് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചവരെയാണ് ഐ.എസ് വകവരുത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതില്‍ കൂടുതല്‍ വരുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് പുറമേ ബന്ദികളാക്കിയവരേയും ഉള്‍പ്പെടെ 1,878 പേരെ ഐ.എസ് ആറ് മാസത്തിനകം വധിച്ചിട്ടുണ്ട്. കൂടാതെ നാല് കുട്ടികളും എട്ട് സ്ത്രീകളും ഉള്‍പ്പെടെ 1,175 സാധരണക്കാരെയും ഇസ്ലാമിക് സ്‌റ്റേറ്റ് കൊലപ്പെടുത്തിയതായും ബ്രിട്ടീഷ് മനുഷ്യാവകാശസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.