ബിസ്‌ക്കറ്റ് ഫാക്റ്ററിയില്‍ എല്ലുകളുടെ കൂമ്പാരം; കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍

single-img
30 December 2014

bornമൊറാദാബാദ് : ഒരുപക്ഷേ ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. കാരണം അത്രയ്ക്ക് ദയനീയ കാഴ്ചകളെപ്പറ്റിയുള്ള വാര്‍ത്തകളാണ് ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുള്ള ബിസ്‌കറ്റ് ഫാക്റ്ററി നിന്നും പുറത്തുവരുന്നത്. ബിസ്‌ക്കറ്റും റെസ്‌ക്കുകളും ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ നിന്ന് എല്ലുകളുടെ വന്‍തോതിലുള്ള ശേഖരമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഫാക്റ്ററിയില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ ഇവിടെ റെയ്ഡ് നടത്തിയത്. എന്നാല്‍ എല്ലുകള്‍ എന്തിനാണ് ഫാക്റ്ററിയില്‍ എത്തിച്ചത് എന്നതിനെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ എല്ലുകള്‍ എന്തിന്റെയാണെന്ന് വ്യക്തമാകൂ.

അതേസമയം പതിനാല് വയസ്സില്‍ താഴെയുള്ള നിരവധി കുട്ടികള്‍ ഫാക്റ്ററിയില്‍ ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാലവേല നിയമം അനുസരിച്ച് ഫാക്റ്ററി അധികൃതര്‍ക്ക് എതിരെ കേസെടുക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് എ.കെ ശ്രീവാസ്തവ് അറിയിച്ചു.