സിമി മുംബൈയില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌

single-img
30 December 2014

bnkമുംബൈ: മുംബൈയില്‍ ആക്രമണം നടത്താന്‍ സിമി (സ്‌റ്റുഡന്റ്‌സ് ഇസ്ലാമിക്‌ മൂവ്‌മെന്റ്‌) ശ്രമിക്കുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ജയില്‍ ചാടിയ അഞ്ച്‌ സിമി പ്രവര്‍ത്തകരാണ് ആക്രമണം ആസൂത്രണം ചെയ്യുന്നത്‌.

ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മുംബൈ നഗരത്തിലെ 93 പോലീസ്‌ സ്‌റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കര്‍ശന സുരക്ഷാ പരിശോധനയും പോലീസ്‌ ആരംഭിച്ചു. കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നടന്ന സ്‌ഫോടനത്തിന്‌ പിന്നിലും സിമിയാണെന്ന്‌ സംശയം ഉയര്‍ന്നിട്ടുണ്ട്‌.