എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ കാലിക്കറ്റ്‌ സര്‍വകലാശാല സെനറ്റ്‌ യോഗം തടസപ്പെടുത്തി

single-img
30 December 2014

senatതേഞ്ഞിപ്പലം: എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ കാലിക്കറ്റ്‌ സര്‍വകലാശാല സെനറ്റ്‌ യോഗത്തിലേക്കു തള്ളിക്കയറിയ. ഹോസ്റ്റല്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തി വരുന്ന നിരാഹര സമരം പരിഹരിക്കാത്ത് കൊണ്ടാണ് പ്രതിഷേധം. വൈസ്‌ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരെ മൂന്നു മണിക്കൂറോളം ബന്ദിയാക്കിയതായി പരാതിയുണ്ട്. സംഭവത്തില്‍ 10 പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ഹോസ്‌റ്റല്‍ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഉച്ചയ്‌ക്ക്‌ ഒന്നോടെ സെനറ്റ്‌ യോഗത്തിന്റെ അവസാനഘട്ടത്തിലാണ്‌ അമ്പതോളം എസ്‌.എഫ്‌.ഐക്കാര്‍ ഇരച്ചുകയറിയത്‌. ഈ സമയം വിദ്യാര്‍ഥി സമരം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട്‌ സെനറ്റ്‌ അംഗം വി. ശശികുമാര്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കുകയായിരുന്നു.
സെനറ്റ്‌ ഹാളിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ എസ്‌.എഫ്‌.ഐക്കാര്‍ അകത്തുകടന്നതോടെ യോഗം സ്‌തംഭിച്ചു. തുടര്‍ന്നു യോഗനടപടികള്‍ അവസാനിച്ചതായി അധ്യക്ഷന്‍ കൂടിയായ വി.സി പ്രഖ്യാപിച്ചു.

ടി.എന്‍. പ്രതാപന്‍ എം.എല്‍.എയുടെ മധ്യസ്ഥതയില്‍ എസ്. എഫ്.ഐ പ്രതിനിധികളുമായി ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ നടത്തിവരികയാണ്. യോഗത്തിനു മതിയായ പോലീസ്‌ സംരക്ഷണം ലഭിച്ചില്ലെന്നു വി.സിയും സെനറ്റ്‌, സിന്‍ഡിക്കേറ്റ്‌ അംഗങ്ങളും ആരോപിച്ചു. എസ്‌.എഫ്‌.ഐക്കാര്‍ ഉപരോധം ആരംഭിച്ച്‌ ഒരു മണിക്കൂറിനു ശേഷമാണു പോലീസ്‌ സംഭവസ്‌ഥലത്തെത്തിയത്‌.