നാപ്കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ ബലപ്രയോഗത്തിലൂടെ സ്ത്രീ ജീവനക്കാരുടെ വസ്ത്രമഴിച്ച് പരിശോധിച്ച അസ്മ റബ്ബര്‍ പ്രൊഡക്ട് കമ്പനിയിലെ എം.ഡിക്ക് തപാല്‍വഴി നാപ്കിന്‍ അയച്ചുകൊടുത്ത് പ്രതിഷേധം

single-img
30 December 2014

Napkinകൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ അസ്മ റബ്ബര്‍ പ്രൊഡക്ട് കമ്പനി വനിതാ ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് പ്രസ്തുത കമ്പനിയിലെ എ.ഡിക്ക് തപാലില്‍ നാപ്കിന്‍ അയച്ച് നല്‍കിക്കൊണ്ട് പ്രതിഷേധം. ഓണ്‍ലൈന്‍ കൂട്ടായ്മകളാണ് പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിഷേധക്കുറിപ്പ് എഴുതിയ നാപ്കിനാണ് കമ്പനിയുടെ എം.ഡിയുടെ വിലാസത്തില്‍ പ്രതിഷേധക്കാര്‍ അയക്കുന്നത്. സംഭവത്തില്‍ സ്ഥാപന ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകളും രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ സെസ് ഡവലപ്പ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയടക്കമുള്ളവരില്‍ നിന്ന് രണ്ടംഗ അന്വേഷണ സംഘം മൊഴിയെടുക്കും. നാപ്കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തുന്നതിനാണ് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ 45ഓളം ജീവനക്കാരുടെ വസ്ത്രമഴിച്ച് പരിശോധിച്ചത്.
ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ് പരിശോധന നടത്തിയതെന്ന് ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.