നാനൂറ് വര്‍ഷങ്ങളായി നാട് കാക്കുന്ന വൃക്ഷ മുത്തശ്ശിക്ക് നാടിന്റ ആദരം

single-img
30 December 2014

Ilanjiനാനൂറ് വര്‍ഷങ്ങളായി നാട് കാക്കുന്ന വൃക്ഷമുത്തശ്ശിയായ ഇലഞ്ഞി മരത്തിന് നാടിന്റെ ആദരം. ആന്റൊ ആന്റണി എം.പി. വാഴൂര്‍ പതിനേഴാം മൈലിലെ വൃക്ഷമുത്തശിയെ പച്ചപ്പട്ടണിയിച്ച് പുതുതലമുറയുടെ ആദരവറിയിച്ചത്.

ജനപ്രതിനിധികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ ചരിത്രത്തിലേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന ആ വൃക്ഷത്തിന് ആദരവ് അര്‍പ്പിക്കുന്ന ചടങ്ങിന് സാന്നിദ്ധ്യം വഹിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗവും വനംവകുപ്പും സംയുക്തമായി നടത്തിയ പരിപാടിയില്‍ പ്രഥമ ഇലഞ്ഞി മുത്തശി പരിസ്ഥിതി അവാര്‍ഡ് ജില്ലാ ട്രീ അതോറിട്ടി അംഗം കെ.ബിനുവിന് ആന്റോ ആന്റണി എം.പി സമ്മാനിച്ചു.

വൃക്ഷസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.സീതാരാമന്‍ സന്ദേശം നല്‍കി. എം.എല്‍.എ ഡോ.എന്‍.ജയരാജിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സുരേഷ് കുമാര്‍ ഓര്‍മതൈ നട്ടു.