വീട്ടിലിരുന്ന് മദ്യപിക്കുന്നവരെ പിടിക്കാന്‍ പോലീസെത്തി; നാട്ടുകാര്‍ തടഞ്ഞുവെച്ച പോലീസിനെ രക്ഷിക്കാന്‍ എസ്.ഐക്ക് വരേണ്ടി വന്നു

single-img
30 December 2014

glass_678068

പരസ്യമായി മദ്യപാനം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് വീട്ടിലിരുന്ന മദ്യപിച്ച വാര്‍ക്ക പണിക്കാരെ സ്‌റ്റേഷനില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്തു. തുടര്‍ന്നു പോലീസിനെ വിടാതെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒടുവില്‍ എസ്.ഐ സ്ഥലത്തെത്തി നാട്ടുകരുമായി സംസാരിച്ച് പോലീസുകാരെ മോചിപ്പിക്കുകയായിരുന്നു.

ചീരഞ്ചിറ പുതുച്ചിറകുഴി കോളനിയില്‍ ആേരാ ഫോണ്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എത്തിയ ഫഌിംഗ് സ്‌ക്വാഡ് വീട്ടിലിരുന്ന് മദ്യപിക്കുന്ന യുവാക്കളെ എകസ്റ്റഡിയയിലെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാര്‍ക്കപ്പണിക്കുശേഷം ഏതാനും യുവാക്കള്‍ ചേര്‍ന്നു വീട്ടിലിരുന്നു കപ്പയും ഇറച്ചിയും ഒപ്പം മദ്യവും കഴിക്കുന്നതിനിടയിലാണ് പോലീസ് എത്തിയത്. സ്ഥലത്തെത്തിയ പോലീസ് ഇവരോട് സ്‌റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ തങ്ങള്‍ വീട്ടിലിരുന്നാണ് മദ്യപിക്കുന്നതെന്ന് യുവാക്കള്‍ മറുപടി നല്‍കി. ഇതില്‍ രോഷാകുരായ പോലീസുകാരും യുവാക്കളും തമ്മില്‍ കയ്യാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നു.

സംഘര്‍ഷത്തിനിടയില്‍ യുവാക്കളില്‍ ഒരാളുടെ സ്വര്‍ണ്ണ മാല പൊട്ടി നിലത്തുവീണത് പോലീസ് കൈയിലെടുത്തപ്പോള്‍ പോലീസ് മാല മോഷ്ടിച്ചുവെന്ന് യുവാക്കള്‍ ആരോപിച്ചു. അങ്ങനെയെങ്കില്‍ മാല വാങ്ങാന്‍ സ്‌റ്റേഷനില്‍ എത്തണമെന്ന പോലീസ് വീണ്ടും നിര്‍ദ്ദേശിച്ചെങ്കിലും പോലീസ് മദ്യലഹരിയിലാണെന്നു പറഞ്ഞ് നാട്ടുകാര്‍ കൂട്ടംകൂടി പോലീസിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു. പോലീസുകാര്‍ ഫോണ്‍ ചെയ്തതനുസരിച്ച് സ്ഥലം എസ്.ഐയും സ്ഥലത്തെത്തി സ്വര്‍ണ്ണമാല തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.