എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

single-img
30 December 2014

Air Asiaകാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ജാവ ദ്വീപിനു സമീപത്ത് കടലില്‍ കണ്ടെത്തിയതായി ഇന്തൊനീഷ്യ. പ്രദേശത്തുനിന്നു പുകയുയരുന്നതും വിമാനം തകര്‍ന്നുവീണതിന് തെളിവായി ഇന്തൊനീഷ്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് വിശദമായ പരിശോധനകള്‍ക്കായി വിദഗ്ധ സംഘത്തെ അയയ്ക്കുമെന്നും ഇന്തൊനീഷ്യ അറിയിച്ചു.

ജാവ കടലില്‍ രണ്ടു സ്ഥലങ്ങളില്‍ എണ്ണ പരന്നതായി, തിരച്ചിലില്‍ പങ്കെടുക്കുന്ന ഇന്തൊനീഷ്യന്‍ ഹെലികോപ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. യു.എസ്., ചൈന തുടങ്ങി അഞ്ച് രാജ്യങ്ങളില്‍നിന്നായി മുപ്പതോളം കപ്പലുകളും 2 വിമാനങ്ങളുമാണ് തിരച്ചില്‍ നടത്തിവരുന്നത്. എയര്‍ ഏഷ്യ വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ട സ്ഥലത്തുനിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ അകലെയാണ് പ്രസ്തുത സ്ഥലം.