കൊല്ലം -ചെങ്കോട്ട മീറ്റെർഗേജ് തീവണ്ടിപ്പാതയുടെ ചരിത്രം തിരയുന്ന പുസ്തകം “ആ ചൂളം വിളിയിൽ മുഴങ്ങി കേട്ടത് ” ശ്രദ്ധേയമാകുന്നു

single-img
30 December 2014

unnatymedകേരളത്തിലെ അവസാന മീറ്റർ ഗേജ് തീവണ്ടിയായി യാത്രയവസാനിപ്പിച്ച കൊല്ലം -ചെങ്കോട്ട മീറ്റെർഗേജ് തീവണ്ടിപ്പാതയെ പറ്റി വിശദമായ ചരിത്രം തിരയുന്ന പുസ്തകം “ആ ചൂളം വിളിയിൽ മുഴങ്ങി കേട്ടത് ” ശ്രദ്ധേയമാകുന്നു. പത്രപ്രവർത്തകൻ ആയ മുഹമ്മദ്‌ ഷാഫി ആണ് പുനലൂർ -ചെങ്കോട്ട മീറ്റർ ഗേജ് പാതയുടെ ഓർമകൾ അടങ്ങുന്ന പുസ്തകം പ്രസിദ്ധീകരിച്ചത് .തന്റെ ജോലി രാജി വെച്ച ശേഷം ഏതാണ്ട് 3 വര്ഷത്തോളം വിവരശേഖരണം നടത്തി ആണ് ഷാഫി തന്റെ പുസ്തകം യഥാർത്യം ആക്കിയത്.

 

കൊല്ലം ചെങ്കോട്ട മീറ്റർ ഗേജ് എന്നതിനപ്പുറം റെയിൽവേയുടെ ലോക ചരിത്രവും ഒപ്പം ഇന്ത്യൻ റെയിൽവേയുടെ ചരിത്രവും കേരളത്തിലെ റെയിൽവേയുടെ ചരിത്രവും അടങ്ങുന്നത് ആണ് ഷാഫിയുടെ “ആ ചൂളം വിളിയിൽ മുഴങ്ങി കേട്ടത് ” എന്ന ഓർമ്മ പുസ്തകം.നൂറോളം ബഹുവർണ്ണ പേജുകൾ ആണ് പുസ്തകത്തിന്റെ പ്രത്യേകത
കുതിരകൾ വലിച്ചു കൊണ്ട് പോയ പുരാതന ട്രെയിനുകൾ മുതൽ ഇന്ന് നമ്മൾ കാണുന്ന ബുള്ളറ്റ് ട്രെയിനിൽ എത്തിയ വളർച്ചയെ പറ്റി ഉള്ള വിശദ വിവരങ്ങൾ ഷാഫിയുടെ പുസ്തകത്തിൽ ഉള്ളത് ഒപ്പം റെയിൽവേയെ പറ്റി ചരിത്ര പരമായി അറിയാൻ ഉള്ള വിവരങ്ങളും ഷാഫിയുടെ പുസ്തകത്തിൽ ഉണ്ട്.മലകളും കാടുകളും അഞ്ച് തുരങ്കങ്ങളും കടന്നുള്ള യാത്ര ആണ് കൊല്ലം- ചെങ്കോട്ട പാതയിൽ ഉള്ളത് . ഇതിനെ പറ്റി ഉള്ള വിശദ വിവരങ്ങൾ ഷാഫി തന്റെ പുസ്തകത്തിൽ കൂടി വായനക്കാരിൽ എത്തിക്കുന്നു .അത് കൊല്ലം -ചെങ്കോട്ട മീറ്റർ ഗേജ് പാതിയിലൂടെ ഇത് വരെ യാത്ര ചെയ്യാൻ അവസരം ലഭികാത്തവർക്ക് അതിന്റെ ഓർമ്മകളിലേക്ക് ഷാഫിയുടെ പുസ്തകം കൊണ്ട് പോകും.

 

unntuamed
ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ഉള്ള സ്ഥാപനങ്ങൾ , ആദ്യ എ സി തീവണ്ടി ,ആദ്യ വനിത എൻജിൻ ഡ്രൈവർ,മെട്രോ റെയിൽവേ,കൊങ്കണ്‍ റെയിൽവേ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ പുസ്തകം കൂടി ആണ് ഈ ഓർമ്മ പുസ്തകം.നമ്മുടെ നാടിന്റെ ഒരു പൈതൃക സ്വത്തിനെ ചരിത്രത്തിലേക്ക് പകര്ത്തി വയ്ക്കുവാൻ ശ്രേമിക്കുക ആണ് ഈ പുസ്തകത്തിൽ .
മീറ്റർ ഗേജ് റെയിൽവേ അവസാനിപ്പിച്ചതിന്റെ നാലാം വാർഷിക സമയത്ത് ആയിരുന്നു ഷാഫിയുടെ “ആ ചൂളം വിളിയിൽ മുഴങ്ങി കേട്ടത് ” എന്ന പുസ്തകം പുറത്തിറക്കിയത് . അന്ന് നടന്ന ചടങ്ങിൽ പ്രശസ്ത കവി അനിൽ പനച്ചൂരാനും മുരുകൻ കാട്ടാക്കടയും ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. ആൽബത്തിന്റെ രൂപത്തിൽ ആണ് പുസ്തകം പുറത്തി ഇറക്കിയിരിക്കുന്നത് എന്നത് പുസ്തകത്തിന്റെ മറ്റൊരു സവിശേഷത ആണ് .
പുസ്തകത്തിന്റെ രണ്ടാം പതിപ്പ് 2015 സെപ്റ്റംബറോടെ പുറത്ത് ഇറങ്ങും എന്നും ഇംഗ്ലീഷ് ,തമിഴ് ,ഹിന്ദി പരിഭാഷകളിൽ കൂടി തന്റെ പുസ്തകം പ്രസിദ്ധികരിക്കും എന്ന് ഷാഫി ഇ വാർത്ത‍യോട് പറഞ്ഞു.