നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ അല്ലാതെ ഇന്ത്യയില്‍ ആര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഒ. രാജഗോപാല്‍

single-img
29 December 2014

31VBG_RAJAGOPAL_516964eമതം മാറുന്നതു തടയാന്‍ ഭാരതത്തില്‍ സാധ്യമല്ലെന്നു ബിജെപി നേതാവ് ഒ. രാജഗോപാല്‍. നമ്പ്യാര്‍ മഹാസഭ സംഘടിപ്പിച്ച നമ്പ്യാര്‍ മഹാസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഭാരതത്തില്‍ ആര്‍ക്കും സ്വവതന്ത്ര്യമുണ്ടെന്നും അങ്ങനെതന്നെയാണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ ആരെയും മതംമാറ്റാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കുവേണ്ടിയും പ്രലോഭനങ്ങളില്‍ കുടുങ്ങിയും ഹിന്ദുമതത്തില്‍നിന്നു വിട്ടുപോയവര്‍ പിന്നീടു തെറ്റുമനസ്സിലാക്കി സ്വന്തം ധര്‍മത്തിലേക്കു തിരിച്ചുവരലാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നത്.

മറ്റ് ഏതുമതത്തില്‍ പോയാലും കുഴപ്പമില്ല. പക്ഷേ ഹിന്ദുമതത്തിലേക്ക് ആളുകള്‍ വരുന്നതുമാത്രമാണ് ഇവിടെ ചിലരെ സംബന്ധിച്ചു മഹാവിപത്ത്. കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തില്‍ 650 പേരാണു ഹിന്ദുമതത്തില്‍നിന്നു ക്രിസ്തുമതത്തില്‍നിന്നുമായി ഇസ്‌ലാമില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.