അമീര്‍ഖാന്റെ പികെ കാണരുതെന്ന് ബാബാ രാംദേവ്; 9 ദിനം കൊണ്ട് പി.കെ നേടിയത് 368 കോടി

single-img
29 December 2014

ramdev-ap.jpg.crop_display_1.jpg.crop_displayഇന്ത്യയില്‍ നടമാടുന്ന ആള്‍ദൈവ ആരാധനയേയും വിശ്വാസവ്യാപാരത്തേയും കളിയാക്കുന്ന ആമിര്‍ഖാന്‍ ചിത്രം പികെ ആരും കാണരുതെന്ന് യോഗാ പരിശീലകന്‍ ബാബാ രാംദേവ്. എന്നാല്‍ ബഹിഷ്‌കരണവും പ്രതിഷേധവും വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ ലോകമെമ്പാടും 368 കോടി നേടിയ പി.കെ ഇന്ത്യയില്‍ മാത്രം 200 കോടി ക്ലബ്ബിലേക്ക് ഏറ്റവും കുറഞ്ഞ ദിനങ്ങള്‍ കൊണ്ട് എത്തുന്ന ചിത്രമായി മാറിയിരിക്കുകയാണ്.

ആശക 283 കോടിയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. എണ്‍പത്തിയഞ്ച് കോടി വിദേശ തിയറ്ററുകളില്‍ നിന്നും പി.കെയ്ക്ക് ലഭിച്ചു. മൂന്നൂറ് കോടി ക്ലബ്ബിലെത്തിയ പികെ ഷാരൂഖ് ഖാന്‍ ചിത്രം ഹാപ്പി ന്യൂ ഇയര്‍ ആമിറിന്റെ തന്നെ ത്രീ ഇഡിയറ്റ്‌സ് എന്നിവയുടെ തിയറ്റര്‍ കളക്ഷനുകളെ ഒമ്പത് നാള്‍ കൊണ്ടാണ് പി.കെ മറികടന്നത്.