മുംബൈയില്‍ ഉല്ലാസയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് സ്ത്രീ- പുരുഷ സദാചാര പോലീസുകാരുടെ മര്‍ദ്ദനം

single-img
29 December 2014

Sadachararraസദാചാര പോലീസ് എന്ന ‘ജോലി’ ഇനിമുതല്‍ ആണുങ്ങള്‍ മാത്രം അങ്ങനെ സ്വന്തമാക്കി വെയ്ക്കാന്‍ നോക്കേണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന സംഭവത്തോടെ ഒരുകൂട്ടം സ്ത്രീകള്‍ അതു തെളിയിച്ചിരിക്കുന്നു.

മുബൈ ഉല്ലാസ് നഗറിന് അടുത്തുള്ള സ്‌കൈവാക്കില്‍ എത്തിയ ഒരുകൂട്ടം യുവതീയുവാക്കള്‍ക്കാണ് സദാചാര പോലീസിന്റെ ആക്രമണം നേരിടേണ്ടി വന്നത്. അവിടെ ഒന്നിച്ചിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ഇവര്‍ അസഭ്യംപറയുകയും തല്ലുകയുമായിരുന്നു. സദാചാര പോലീസിലെ ആണുങ്ങള്‍ ആണ്‍കുട്ടികളെ കൈവെച്ചപ്പോള്‍ പെണ്‍കുട്ടികളെ തല്ലാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

പ്രസ്തുത ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. മുംബൈയിലെ ജാതിരാഷ്ട്രീയത്തിന്റെ വക്താക്കളായ ഈ സദാചാര പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുംബൈ പോലീസ് അറിയിച്ചിട്ടുണ്ട്.