ഒടുവില്‍ കമലഹാസന്റെ സ്വപ്‌ന ചിത്രം മരുതനായകത്തിന് നിര്‍മ്മാതാവെത്തി; ചിത്രം 2015 ല്‍ പൂര്‍ത്തിയാകും

single-img
29 December 2014

marudhanayagamആവശ്യമായ സാമ്പത്തികപിന്തുണയുണ്ടായാല്‍ ഏത് നിമിഷവും തന്റെ സ്വപ്‌ന പദ്ധതിയായ മരുതനായകം പുനരാരംഭിക്കുമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമലഹാസന്‍ പറഞ്ഞിരുന്നു. ആ വാക്കുകള്‍ സത്യമായി. ചിത്രീകരണഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട മരുതനായഗം 2015ല്‍ പൂര്‍ത്തിയാക്കാന്‍ കമല്‍ഹാസന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവും ഒരു രാജ്യാന്തരനിര്‍മ്മാണവിതരണകമ്പനിയും ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളിയായെന്നാണ് സൂചന.

നൂറ് കോടി ബജറ്റില്‍ 1997ല്‍ ചിത്രീകരമമാരംഭിച്ച ചിത്രം ഇനി പൂര്‍ത്തിയാക്കണെങ്കില്‍ ഇരട്ടിയോളം മുതല്‍മുടക്ക് വേണം. ചിത്രത്തിന്റെ സഹരചയിതാവും തമിഴകത്തെ പ്രമുഖ എഴുത്തുകാരനുമായ സുജാതയോടുള്ള ആദരസൂചകമായും ചിത്രം പരിഗണിക്കാനാണ് കമലിന്റെ തീരുമാനം.

ഇന്ത്യാസന്ദര്‍ശന വേളയില്‍ എലിസബത്ത് രാഞ്ജിയാണ് ചിത്രത്തിന്റെ ലോഞ്ച് നടത്തിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യ സമരപോരാളിയായിരുന്നു മുഹമ്മദ് യൂസുഫ് ഖാനെയാണ് കമല്‍ മരുതനായകത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും കമലഹാസന്‍ തന്നെയാണ്.