സ്‌ത്രീകളെ വസ്‌ത്രമഴിച്ച്‌ പരിശോധന നടത്തിയ സംഭവം ബലം പ്രയോഗിച്ചെന്ന്‌ ജീവനക്കാരുടെ വെളിപ്പെടുത്തല്‍

single-img
29 December 2014

koപ്രത്യേക സാമ്പത്തിക മേഖലയിലെ സ്‌ഥാപനത്തില്‍ സ്‌ത്രീകളെ വസ്‌ത്രമഴിച്ച്‌ പരിശോധന നടത്തിയ സംഭവം ബലം പ്രയോഗിച്ചെന്ന്‌ ജീവനക്കാരുടെ വെളിപ്പെടുത്തല്‍. പരിശോധനയ്‌ക്കായി സുപ്പര്‍വൈസര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ജീവനക്കാര്‍ വെളിപ്പെടുത്തി.

 
തങ്ങളെ ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ മൂത്രമൊഴിക്കാന്‍ അനുവദിച്ചിരുന്നുള്ളു. സ്‌ഥാപനത്തില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ മൂത്രപ്പുരയാണ്‌. ജോലിക്കിടയില്‍ വെള്ളം കുടിക്കാന്‍പോലും അനുവദിച്ചിരുന്നില്ല. വസ്‌ത്രമുരിഞ്ഞുള്ള പരിശോധന തടഞ്ഞപ്പോള്‍ ജോലിയില്‍ നിന്ന്‌ പുറത്താക്കുമെന്ന്‌ സൂപ്പര്‍ വൈസര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ജീവനക്കാര്‍ വെളിപ്പെടുത്തി.