ബംഗളൂരുവിലെ ചർച്ച്‌ സ്‌ട്രീറ്റ്‌ മേഖലയിൽ ഞായാറാഴ്ചയുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
29 December 2014

bബംഗളൂരുവിലെ ചർച്ച്‌ സ്‌ട്രീറ്റ്‌ മേഖലയിൽ ഞായാറാഴ്ചയുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അക്രമണത്തിനുപിന്നില്‍ നിരോധിക്കപ്പെട്ട സംഘടനയായ സിമി ആണെന്ന് സംശയിക്കുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

 
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഇന്റലിജൻസ് ബ്യൂറോ തലവനും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം ബംഗളൂരു സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ രാജ്നാഥ് സിംഗ് നിർദ്ദേശം നൽകി.
നേരത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തര മന്ത്രി കെ.ജെ.ജോർജ്, ഡി.ജി.പി എൽ.പച്ചൗ, മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

 
സ്പോടനത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട്‌ സ്വദേശിനി ഭവാനിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ കർണാടക സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.