ബെംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്വിറ്റര്‍ സന്ദേശം, രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്‌ഫോടനമെന്ന് ഭീഷണി

single-img
29 December 2014
bഅന്വേഷണം പുരോഗമിക്കുന്നതിനിടെ  ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്വിറ്റര്‍ സന്ദേശം. ‘ലേറ്റസ്റ്റ് അബ്ദുല്‍’ എന്ന അക്കൗണ്ടില്‍ നിന്നാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സന്ദേശം അയച്ചിരിക്കുന്നത്. നഗരത്തില്‍ രണ്ട് ദിവസത്തിനിടയില്‍ കൂടുതല്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണിയും സന്ദേശത്തിലുണ്ട്. സന്ദേശം അയച്ച ട്വിറ്റര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം സ്‌ഫോടനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ബെംഗളുരു പൊലീസ് അറിയിച്ചു. പോലീസ് നടത്തിയ പരിസോധനയില്‍ ലേറ്റസ്റ്റ് അബ്ദുല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തതായാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.