1.16 കോടി രൂപയുടെ പ്രാവിനെ കണ്ടെത്തുന്നവര്‍ക്ക് 7.75 ലക്ഷം രൂപ വാഗ്ദാനവുമായി ഉടമ

single-img
29 December 2014

doveബെര്‍ലിന്‍: കാണാതായ പ്രാവിനെ കണ്ടെത്തുന്നവര്‍ക്ക് 7.75 ലക്ഷം രൂപ (10,000 യൂറോ)യുടെ വാഗ്ദാനവുമായി ഉടമ രംഗത്ത്. കേൾക്കുന്നവർക്ക് തോന്നും ഉടമക്ക് വട്ടാണെന്ന്, അല്ലേ… അല്ല!! തന്റെ 1.16 കോടി(150,000 യൂറോ) രൂപയുള്ള പ്രാവിനെ കണ്ടെത്തുന്നവര്‍ക്കാണ് ഉടമ കൈനിറയെ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ആറ് വയസുകാരൻ ഇളം ചാര നിറമുള്ള എ.എസ് 969 എന്ന് പേരുള്ള പ്രാവിനെയാണ്  ശനിയാഴ്ച രാത്രി മുതല്‍ കാണാതായിരിക്കുന്നത്. നഗരത്തിലെ പക്ഷിക്കൂട്ടില്‍ നിന്നാണ് പ്രാവിനെ  കാണാതായത്.  ഉടമയുടെ പരാതിയില്‍ ജര്‍മ്മനി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. പക്ഷിയുടെ വിലയെപ്പറ്റി ബോധ്യമുള്ളവരാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.