ഈ വര്‍ഷം വിടപറയുമ്പോള്‍ കണ്ണീരോടെ ലോകം, എട്ട് അപകടങ്ങളില്‍ വിധി തട്ടിയെടുത്തത് 750 ഓളം വിമാന യാത്രക്കാരെ

single-img
28 December 2014

2014 വിടപറയുകയാണ്……..ലോകത്തിന് ഒരു തീരാദുരന്തം സമ്മാനിച്ചത്. ഈ വര്‍ഷം വ്യോമയാനമേഖലയില്‍ ഉണ്ടായത് 8 ഓളം വലിയ അപകടങ്ങളാണ്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് എയര്‍ ഏഷ്യ എയര്‍ലൈന്‍സിനെ തേടിയെത്തിയ ദുരന്തം. ഈ വര്‍ഷം ഉണ്ടായ ആകാശദുരന്തങ്ങളില്‍ പൊലിഞ്ഞതാകട്ടെ 750ഓളം ജീവനുകളാണ്.

 

air

നേപ്പാള്‍ എയര്‍ലൈന്‍സ് നേപ്പാള്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 183 ഫെബ്രുവരി 16 നാണ് തകര്‍ന്ന് വീണത്. ഈ വര്‍ഷത്തെ ആദ്യത്തെ ആകാശദുരന്തം. കാനഡയില്‍ നിന്ന് വരികയായിരുന്നു വിമാനംതകര്‍ന്ന് 18 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. എന്നാല്‍ പിന്നീട് ലോകം ഏറ്റവും വലിയ വിമാനദുന്തങ്ങളില്‍ ഒന്നിന് സാക്ഷിയാകാന്‍ ഇരിക്കുന്നതേ ഉണ് ഉണ്ടായിരുന്നുള്ളൂ.

239 യാത്രക്കാരുമായി പോയ മലേഷ്യയുടെ എംഎച്ച് 370 വിമാനത്തെയാണ് പിന്നീട് ദുരന്തം തേടിയെത്തിയത്. വിമാനം അപ്രത്യക്ഷമായത് മാര്‍ച്ച് എട്ടിനായിരുന്നു. എന്നാല്‍ മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും വിമാനം എവിടെപ്പോയി എന്ന് സംബന്ധിച്ച് ഇതുവരെ സൂചനകളില്ല.

 

AP_missing_airasia_airport_01_jef_141228_4x3_992

ഈ അപകടത്തിന്‍രെ ഞെട്ടില്‍ മാറുംമുമ്പേ നാല് മാസം കൂടി കഴിഞ്ഞപ്പോള്‍ മറ്റൊരു ദുരന്തം കൂടി മലേഷ്യന്‍ എയര്‍ലൈന്‍സിനെ വേട്ടയാടി. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് തിരിച്ച എംഎച്ച് 17 വിമാനം ഉക്രൈന്‍ അതിര്‍ത്തിയില്‍ വെടിവച്ചിട്ടു. യാത്രക്കാരും ജീവനക്കാരും അടക്കം 298 പേരാണ് കൊല്ലപ്പെട്ടത്. ജൂലായ്17 നായിരുന്നു അപകടം. 2014 ജൂലായ് മാസം വിമാന ദുരന്തങ്ങളുടെ മാസമായിരുന്നു. ഒരാഴ്ചക്കുള്ളില്‍ മൂന്ന് ദുരന്തങ്ങളാണ് വ്യോമയാന രംഗത്ത് ലോകം കണ്ടത്.

 

sa
ജൂലായ് 23 ന് ട്രാന്‍സ് ഏഷ്യയുടെ വിമാനം തകര്‍ന്ന് 48 പേരാണ് കൊല്ലപ്പെട്ടത്. തായ് വാനിലെ കൗഷിങില്‍ നിന്ന് പെങ്കുവിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 58 യാത്രക്കാര്‍ ഉണ്ടായിരുന്നു. എയര്‍ അള്‍ജീരിയ ട്രാന്‍സ് ഏഷ്യയുടെ വിമാനം തകര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം ലോകം കേട്ടത് എയര്‍ അള്‍ജീരിയയുടെ വിമാനം തകര്‍ന്നു എന്നാണ്. ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് അള്‍ജിയേഴ്‌സിലേക്ക് പുറപ്പെട്ട വിമാനം അമ്പത് മിനിട്ടിന് ശേഷം തകര്‍ന്നുവീണു. 118 യാത്രക്കാരെയാണ് അന്ന് മരണം തേടിയെത്തിയത്.

 

indo

ഇറാന്റെ സെപാഹന്‍ എയര്‍ലൈന്‍സ് വിമാനം മെഹ്‌റാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണു. 48 യാത്രക്കാരില്‍ 39 പേരും കൊല്ലപ്പെട്ടു. ആഗസ്റ്റ് 10നായിരുന്നു ആ അപകടം.