ഇന്ത്യന്‍ ദേശിയഗാനത്തിന് 103 വയസ്സ്

single-img
27 December 2014

Jana_Gana_Mana_131651911 ഡിസംബര്‍ 27. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 28 മത് വാര്‍ഷിക സമ്മേളനമായ കല്‍ക്കത്ത സമ്മേളനത്തിന്റെ ആരംഭത്തില്‍ ഒരു പ്രാര്‍ത്ഥനാ ഗീതമായി പാടിത്തുടങ്ങി പിന്നീട് ഇന്ത്യയൊട്ടാകെ ദേശിയഗാനമായി അലയടിച്ചുയര്‍ന്ന മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന’ ഇന്ന് 103 മത് ജന്മദിനം ആഘോഷിക്കുകയാണ്.

1912 ജനുവരിയില്‍ രവീന്ദ്രനാഥ ടാഗോര്‍ പത്രാധിപരായിരുന്ന തത്വബോധിനി എന്ന പത്രികയില്‍ ഭാരത് വിധാത എന്ന ശീര്‍ഷകത്തിലാണ് ഈ ഗാനം ാദ്യമായി പ്രസിദ്ധീകരിച്ചത്. ഈ ഗാനത്തിന്റെ പൂര്‍ണ രൂപത്തില്‍ അഞ്ചു ചരണങ്ങളുള്ളതില്‍ ആദ്യത്തെ ചരണമാണു ദേശീയ ഗാനമായി അംഗീകരിച്ചിരിക്കുന്നത്.

ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ
പഞ്ചാബ് സിന്ധു ഗുജറാത്ത മറാത്ത
ദ്രാവിഡ ഉത്കല ബംഗ
വിന്ധ്യഹിമാചല യമുനാ ഗംഗാ
ഉച്ഛല ജലധിതരംഗ
തവശുഭനാമേ ജാഗേ
തവശുഭ ആശിഷ മാഗേ
ഗാഹേ തവജയഗാഥാ
ജനഗണ മംഗളദായക ജയഹേ
ഭാരതഭാഗ്യവിധതാ
ജയഹേ, ജയഹേ, ജയഹേ
ജയ ജയ ജയ ജയ ഹേ

1950 ജനുവരി 24ാം തീയതി ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുവന്റെ് അസംബ്ലി ഇതിനെ ദേശീയ ഗാനമായി അംഗീകരിച്ചു. 52 സെക്കന്റാണ് ഔപചാരികാവസരങ്ങളില്‍ ദേശിയ ഗാനം ആലപിക്കാന്‍ എടുക്കുന്നത്.
കരിച്ചിട്ടുണ്ട്.