നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു രൂപ നോട്ടുകള്‍ തിരിച്ചു വരുന്നു

single-img
27 December 2014

INDIA  RS 1ന്യൂഡൽഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു രൂപ നോട്ടുകള്‍ തിരിച്ചു വരുന്നു.  ഇതിനായി കറൻസി ചട്ടങ്ങൾ നവീകരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി.  മുമ്പ് കണ്ടിട്ടുള്ള നീലനിറത്തില്‍ നിന്ന് മാറി ഒട്ടേറെ പുതുമകളുമായാണ് ഒരു രൂപ നോട്ടിന്റെ തിരിച്ചുവരവ്.  മുൻവശത്ത് പിങ്കും പച്ചയും നിറങ്ങളാകും ഉണ്ടാവുക. മറ്റ് കറൻസി നോട്ടുകളിൽ നിന്നും വ്യത്യസ്തമായി ഒരു രൂപയുടെ നോട്ട് പുറത്തിറക്കുന്നത് കേന്ദ്ര ഗവൺമെന്റാണ്. ജനുവരി ഒന്നു മുതൽ ഒരു രൂപയുടെ നോട്ടുകൾ അച്ചടിച്ച് തുടങ്ങും.

ഈ നോട്ടിൽ ‘ഗവൺമെന്റ്‌ ഓഫ്‌ ഇന്ത്യ  എന്ന എഴുത്തിന് മുകളിലായി ഭാരത് സര്‍ക്കാര്‍ എന്നുകൂടി ഹിന്ദിയിൽ എഴുതിയിട്ടുണ്ടാവും. കേന്ദ്ര ധനകാര്യ സെക്രട്ടറിയാകും ഒരു രൂപ നോട്ടിൽ ഒപ്പു വയ്ക്കുന്നത്. ബാക്കി നോട്ടുകൾ ഒപ്പു വയ്ക്കുന്നത് റിസർവ്വ് ബാങ്ക് ഗവർണറാണ്. ഒരു രൂപ നോട്ട് അടിക്കാനുള്ള ചിലവ് കണക്കിലെടുത്താണ് ഇടക്കാലത്ത് നാണയത്തിലേക്ക് മാറിയത്.