വാട്‌സ് ആപ്പില്‍ വോയിസ് കോളിംഗ് വരുന്നു

single-img
26 December 2014

whatsapp_call_screenshots.0.0മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപില്‍ വോയിസ് കോള്‍ സൗകര്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വാട്‌സ് ആപ്പിന്റെതായി ഓണ്‍ലൈനില്‍ ചോര്‍ന്ന ഒരു ചിത്രമാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിക്കൊണ്ട് പുറത്തു വന്നിരിക്കുന്നത്.

നിലവില്‍ വാട്ആപ്പിന്റെ എതിരാളികള്‍ക്കെല്ലാം വോയ്‌സ് കോളിംഗ് സംവിധാനമുള്ളതിനാല്‍ വാട്ആപ്പ് ആ ലക്ഷ്യത്തിലേക്ക് അതിവേഗം അടുക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വാട്‌സ്ആപിന്റെ പുതിയ നീക്കം മൊബൈല്‍ മെസേജിംഗ് വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് കരുതുന്നത്.