നടന്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

single-img
26 December 2014

Balakrishnanചലച്ചിത്ര നടന്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. അര്‍ബുദരോഗബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു.

സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് സിനിമയിലേക്കുള്ള എന്‍.എല്‍ ബാലകൃഷ്ണന്റെ പ്രവേശം. 1986ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനം കിളി എന്ന കുട്ടികളുടെ സിനിമയിലാണ് ബാലകൃഷ്ണന്‍ ആദ്യമായി അഭിനയിക്കുന്നത്. 162 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡാ തടിയാ, ഡോക്ടര്‍ പശുപതി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, പട്ടണപ്രവേശം, കൗതുകവാര്‍ത്തകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

170ഓളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു. അടൂര്‍, ജി.അരവന്ദന്‍, ജോണ്‍ ഏബ്രഹാം, പദ്മരാജന്‍, ഭരതന്‍, കെ.ജി ജോര്‍ജ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.