ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച് ചൈന, ഒടുവില്‍ എബോളയെ പ്രതിരോധിക്കാനുള്ള മരുന്ന് പരീക്ഷണം വിജയകരം

26 December 2014

എബോള പടര്‍ന്നിരിക്കുന്ന ലൈബീരിയ, സിയറ ലിയോണ എന്നിവിടങ്ങളിലേയ്ക്ക് 300 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ചൈന അറിയിച്ചു. എബോള വൈറസ് ബാധയേറ്റ് വിവിധ രാജ്യങ്ങളിലായി ഇതിനോടകം ഏഴായിരം പേര് മരിച്ചതായാണ് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 16,169 പേര് ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ പലരുടെയും നില അതീവഗുരുതരമാണ്. അതിനാല്‍തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഇതിനിടെയാണ് മരുന്ന് പരീക്ഷണം വിജയം എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.