സദാചാര സമൂഹത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ തലശ്ശേരി കിവീസ് ക്ലബിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ആയിരങ്ങള്‍ കൈ കൊടുത്ത് പ്രതിഷേധിക്കുന്നു; ആഭാസ സമരമാര്‍ഗ്ഗങ്ങള്‍ക്ക് സാംസ്‌കാരിക മറുപടിയുമായി ഗോള്‍ഡന്‍ ഷേക്ക് ഹാന്റ്

single-img
26 December 2014

Chumbanasamaramപൊന്നോണം തെരുവിന്റെ മക്കള്‍ക്കൊപ്പം ആഘോഷിച്ച് അവര്‍ക്കൊപ്പം സന്തോഷിക്കുകയും ആരുടെയും പ്രേരണയില്ലാതെ ട്രെയിനുകളുടെ ടോയ്‌ലെറ്റുകള്‍ വൃത്തിയാക്കി ഇത് തങ്ങളുടെ കടമയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത തലശ്ശേരി കിവീസ് ക്ലബ് വീണ്ടും എത്തുന്നു. വടക്കന്‍ മലബാറില്‍ വര്‍ദ്ധിച്ചുവരുന്ന സദാചാര പോലീസിനും ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ തങ്ങളുടെ സംസ്‌കാരത്തില്‍ ഈന്നി നിന്നുള്ള പ്രതിഷേധമായ ഗോള്‍ഡന്‍ ഷേക്ക് ഹാന്റുമായി.

മലബാറുകാര്‍ക്ക്, പ്രത്യേകിച്ച് തലശ്ശേരിക്കാര്‍ക്ക് ചിരപരിചിതരാണ് കിവീസ് ക്ലബിനെ. മാനുഷിക പ്രവര്‍ത്തനങ്ങളിലൂടെ ഒരു സുമൂഹത്തിനെ ജാതി-മത-വര്‍ഗ്ഗീയ ഭേനമന്യേ ഏകോപിപ്പിച്ച് ചരിത്രം സൃഷ്ടിച്ചവര്‍. തലശ്ശേരിയിലെ ഏതൊരു പോസീറ്റീവായ കാര്യങ്ങള്‍ക്കു പിന്നിലും കിവീസിന്റെ ഒരു ടച്ച് ഉണ്ടാകുമെന്നുള്ളത് സത്യസന്ധമായ കാര്യമാണ്. കോഴിക്കോട്ടെ ഡൗണ്‍ഡൗണ്‍ റെസ്മറ്റാറന്റ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം ഉയര്‍ന്നു വന്ന സദാചാര പോലീസിനെതിരെയുള്ള സമരങ്ങള്‍ ചുംബന സമരങ്ങള്‍ക്ക് വഴിമാറിയപ്പോള്‍, തങ്ങളുടെ സംസ്‌കാരത്തിലൂന്നി നിന്ന് ഷേക്ക് ഹാന്റിലൂടെ സൗഹൃദം എന്ന ആശയവുമായാണ് കിവീസ് കോഴിക്കോട്ട് എത്തുന്നത്.

2014 ഡിസംബര്‍ 31 ന് തലശ്ശേരി ഓബര്‍ബറീസ് ഫോളിയില്‍ നടക്കുന്ന ഗോള്‍ഡന്‍ ഷേക് ഹാന്റ് പ്രതിഷേധത്തില്‍ ആയിരങ്ങളാണ് പ്രതിനിധികളാകുന്നത്. സമൂഹത്തിലെ നാനാതുറകളിലെയും പ്രശസ്തരും അപ്രശസ്തരുമായ വ്യക്തികള്‍ ഈ സമരത്തില്‍ പങ്കെടുക്കുമെന്ന് കിവീസ് പ്രതിനിധി പറഞ്ഞു. ചുംബനമല്ല ഹസ്തദാനമാണ് സദാചാര സമൂഹത്തിനെതിരെയുള്ള ചുണ്ടുവിരല്‍ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് പ്രായഭേദമന്യേ ഓബര്‍ബറീസ് ഫോളിയിലെ കടല്‍ത്തീരം സൗഹൃദക്കൂട്ടയ്മയ്ക്കു 31ന് വേദിയാകും.