കായംകുളത്ത് മൂന്നു മുസ്ലീം കുടുംബത്തിലെ 11 പേരെ മതംമാറ്റി

single-img
24 December 2014

Gharആലപ്പുഴ കായംകുളത്തും ‘ഘര്‍ വാപ്പസി’. മൂന്ന് മുസ്ലീം കുടുംബങ്ങളിലെ 11 പേരെയാണ് ഹിന്ദു മതത്തിലേക്ക് മാറ്റിയത്.

കായംകുളം വാരണപ്പള്ളി ഇഴവൂര്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു മതംമാറ്റ ചടങ്ങ്. കായംകുളം പ്രഖണ്ഡിന്റെ മേല്‍നോട്ടത്തില്‍ വി.എച്ച്.പി ചെങ്ങന്നൂര്‍ സംഘ ജില്ലാ പ്രസിഡന്റ് പ്രതാപ് ജി. പടിക്കലിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴയിലും കൊല്ലത്തുമായി ഒമ്പത് കുടുംബങ്ങളെയാണ് കേരളത്തില്‍ മതംമാറ്റിയത്.