ജാര്‍ഖണ്ഡില്‍ ബിജെപിയും കാശ്മീരില്‍ പിഡിപിയും മുന്നേറുന്നു

single-img
23 December 2014

bjpജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ വരുമ്പോള്‍ കാശ്മീരില്‍ പിഡിപിയും ജാര്‍ഖണ്ഡില്‍ ബിജെപിയുമാണ് ലീഡു ചെയ്യുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലുള്ള ഫലങ്ങളാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നത്.

ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും കാശ്മീരില്‍ പിഡിപി എറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. കാശ്്മീരില്‍ ബിജെപി മുന്നോട്ട് വച്ച മിഷന്‍44 ഫലം കാണുന്നില്ല എന്നാണ് ആദ്യ ഫലസൂചനകളില്‍ നിന്ന് ലഭിക്കുന്ന വിവരം.