മാവോയിസ്റ്റ് ബന്ധം ; പരിസ്ഥിതി മാസികയായ കേരളീയത്തിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ്: മൂന്ന്‌പേര്‍ കസ്റ്റഡിയില്‍

single-img
23 December 2014

Keraleeyamതൃശ്ശൂരില്‍ നിന്നുള്ള പരിസ്ഥിതി മാസികയായ കേരളീയത്തിന്റെ ഓഫീസില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് തൃശൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു റെയ്ഡ്. ഓഫീസ് പൂട്ടുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയും ചെയ്തു. സന്തോഷ്, അഖിലാല്‍, വിശ്വനാഥന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

മാസികയുടെ പതിപ്പുകളും ഓഫീസ് രേഖകളും ലാപ്പ് ടോപ്പ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.