അമിത ചാര്‍ജ്ജും യാത്രക്കാരോട് അപമര്യാദയായി പെരുമാറലും; ഫേസ്ബുക്ക് വഴി പരാതി സ്വീകരിച്ച് ബംഗളൂരു നഗരത്തില്‍ നിന്നും ആയിരത്തിലധികം ഓട്ടോകള്‍ പോലീസ് പിടിച്ചെടുത്തു

single-img
23 December 2014

autorickshaw-in-Bangaloreയാത്രക്കാരുടെ നിരന്തരമായ പരാതി പ്രവാഹങ്ങള്‍ക്കിടയില്‍ ഇന്നു രാവിലെ പോലീസ് കര്‍മ്മ നിരതരായി തെരുവിലിറങ്ങി. പുലര്‍ച്ചെ അഞ്ചു മണിമുതല്‍ തുടങ്ങിയ ഓപ്പറേഷന്‍ അവസാനിച്ചപ്പോള്‍ ആയിരത്തിലധികം ഓട്ടോകള്‍ പോലീസിന്റെ പിടിയിലുമായി.

യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ്ജ് ഈടാക്കുകയും സഞ്ചാരികളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ആയിരത്തിലധികം ബാംഗ്ലൂരു നഗരത്തിലെ ആയിരത്തിലധികം ഓട്ടോറിക്ഷകളാണ് പോലീസ് പിടിച്ചെടുത്തത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയും നേരിട്ടും പോലീസിന് പൊതുജനങ്ങളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനബത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എംഎന്‍ റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്‌റ്റേഷന്‍ എന്നിവിടങ്ങില്‍ നിന്നുമാണ് വണ്ടികള്‍ പിടിച്ചെടുത്തത്.

400 ഓളം പേരടങ്ങിയ പോലീസ് സംഘം പുലര്‍ച്ചെ അഞ്ചുമണി മുതലാണ് തങ്ങളുടെ ഓപ്പറേഷന്‍ ആരംഭിച്ചത്. മഫ്തിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഓട്ടോകളില്‍ കയറുകയും അമിത ചാര്‍ജ്ജ് ചോദിച്ച ഓട്ടോകള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചിലര്‍ നിരക്കിന്റെ ഇരട്ടി ചോദിച്ചപ്പോള്‍ ചില െ്രെഡവര്‍മാര്‍ യാത്രാപോകാന്‍ വിസമ്മതിച്ചതായി അഡീഷണല്‍ ട്രാഫിക് പോലീസ് കമ്മീഷണര്‍ ബി.ദയാനന്ദ് പറഞ്ഞു.