ബുള്ളറ്റ് ട്രെയ്നിനെ തോൽപ്പിക്കാൻ സൂപ്പര്‍ട്യൂബ് എത്തുന്നു

single-img
23 December 2014

super_tubeന്യൂയോര്‍ക്ക്: വേഗത കൊണ്ട് ബുള്ളറ്റ് ട്രെയ്നിനെ പിന്നിലാക്കാൻ സൂപ്പര്‍ട്യൂബ് എത്തുന്നു. മണിക്കൂറില്‍ 1223 കി.മീ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ആദ്യ സൂപ്പര്‍ട്യൂബ് പത്തുവര്‍ഷത്തിനകം സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ലോസ്ആഞ്ജലിസിനും ഇടയില്‍ ഓടിത്തുടങ്ങും. ഇപ്പോള്‍ തീവണ്ടിയിൽ 12 മണിക്കൂർ എടുക്കുന്ന ദൂരം സൂപ്പര്‍ട്യൂബ് 35 മിനിറ്റില്‍ പാഞ്ഞെത്തും. ഏകദേശം മണിക്കൂറിൽ 760 കിലോമീറ്റർ എന്ന വേഗതയിൽ സഞ്ചരിക്കാൻ കഴിയും സൂപ്പര്‍ട്യൂബിന്. നിലവില്‍ ബുള്ളറ്റ് തീവണ്ടിയുടെ പരമാവധി വേഗം മണിക്കൂറില്‍ 430 കി.മീ ആണ്.

ആറു മുതൽ എട്ട് യാത്രക്കാര്‍ക്ക് കയറാൻ കഴിയുന്ന മൂന്ന് ക്യാപ്‌സൂളുകളാണ്(ബോഗി) ഒരു സൂപ്പര്‍ട്യൂബ് ട്രെയിനില്‍ ഉണ്ടാവുക. പാളത്തിനുപകരം കൂഴലിലൂടെയാണ് ഈ ക്യാപ്‌സൂളുകള്‍ സഞ്ചരിക്കുക. കടുത്ത ചൂടും സമ്മര്‍ദവും താങ്ങാന്‍ ശേഷിയുള്ള ‘ഇന്‍കണല്‍’ എന്ന ലോഹക്കൂട്ട് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ക്യാപ്‌സൂളുകൾ കാന്തിക ശക്തിയുടെ സഹായിത്തോടെയാണ് കുഴലിലൂടെ തെന്നിനീങ്ങുന്നത്. ക്യാപ്‌സൂളിന് മുന്നിലുള്ള വായുവിനെ കംപ്രസ്സര്‍ വഴി പിന്നിലേക്ക് നീക്കിയാണ് വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നത്.

അമേരിക്കയിലെ ‘സ്‌പേസ് എക്‌സ്’ എന്ന സ്ഥാപനത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായി നൂറോളം എന്‍ജിനീയര്‍മാര്‍ ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സാങ്കേതികവിദ്യയുടെ പണിപ്പുരയിലാണ്.