ക്രെഡിറ്റ് കാർഡ്‌ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്,വിവേക ബുദ്ധിയോടെ ക്രെഡിറ്റ്‌ കാർഡ്‌ എങ്ങനെ ഉപയോഗിക്കാം?

single-img
23 December 2014

Falling credit cardsകഴിഞ്ഞ ദിവസം സഫാരി ചാനലിൽ സന്തോഷ്‌ ജോര്ജ് കുളങ്ങര അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡിൽ നിന്നും ഒന്നര ലക്ഷം രൂപ ഇന്തോനേഷ്യയിൽ ‘ഫ്രോഡ് ട്രാന്സാക്ഷനിലൂടെ’ നഷ്ടമായ ഒരു സംഭവം പറയുന്നത് കേട്ടു. ബാങ്കുമായി ഇപ്പോൾ കേസ് നടക്കുകയാണത്രേ! . നിങ്ങളിൽ പലര്ക്കും ഉള്ളതും, കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നതുമായ ഒരു ഫൈനൻഷ്യൽ ഇൻസ്ട്രുമെന്റ് ആണല്ലോ ക്രെഡിറ്റ് കാർഡ്. (അതില്ലാതവര്ക്കും ഇത് വായിക്കുന്നത് പ്രയോജനകമായിരിക്കും). ഇത്തരം ഒരു സാഹചര്യത്തിൽ നിങ്ങൾ വന്നു പെട്ടാൽ എന്ത് ചെയ്യണം. കാർഡ്‌ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്? വിവേക ബുദ്ധിയോടെ ക്രെഡിറ്റ്‌ കാർഡ്‌ എങ്ങനെ ഉപയോഗിക്കാം? എന്നൊക്കെയാണ് താഴെ പ്രതിപാദിക്കുന്നത്?
എന്താണ് ക്രെഡിറ്റ്‌ കാർഡ്‌?

ക്രെഡിറ്റ്‌ = വായ്‌പ, കാർഡ്‌ = കാർഡ്‌ . ഒരു പ്ലാസ്റ്റിക്കിൽ നിങ്ങള്ക്ക് തരുന്ന വായ്പയാണ് ക്രെഡിറ്റ്‌ കാർഡ്‌.
ഓരോ കാർഡിലും ആ കാര്ഡിന്റെ നമ്പർ, അതിൽ പരമാവധി ഉപയോഗിക്കാവുന്ന തുക (കാർഡ്‌ ലിമിറ്റ്) കൂടാതെ കാർഡ് ഉടമസ്ഥന്റെ പേര്, പ്രായം തുടങ്ങിയ വിവരങ്ങളും ഒരു മഗ്നെടിക് സ്റ്റ്രിപിൽ ആലേഖനം ചെയ്തിട്ടുണ്ടാവും. ഈ കാർഡ്‌ ഉപയോഗിച്ച് നമുക്ക് പേയ്മേന്റ്സ് നടത്തുകയോ ATM ഇൽ നിന്നും നേരിട്ട് പണം പിൻവലിക്കുകയോ ചെയ്യാം.
ക്രെഡിറ്റ്‌ കാർഡ്‌ ബില്ലിംഗ് സൈക്കിൾ
ചാർജ് കാർഡ്‌ അല്ലാത്ത എല്ലാ കാർഡിലും പലിശ രഹിത കാലയളവ്‌ (interest free period )സംവിധാനം ഉണ്ട്. ഇന്ത്യയിൽ ഇത് ശരാശരി 55 ദിവസം ആണ്.
അതായത് നിങ്ങൾ കാർഡിൽ നിന്നും ചെലവഴിക്കുന്ന തുകക്ക് ഈ കാലയളവിൽ പലിശ ഈടാക്കുന്നതല്ല. ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ വളരെ പ്രയോജനകമായ ഒരു ‘feature’ ആണിത്. അതെങ്ങനെ എന്ന് പറയാം.
ഓരോ കാർഡിനും ഒരു ബില്ലിംഗ് തീയതി ഉണ്ടാവും. ഉദാഹരണത്തിന് എല്ലാ മാസവും 24 നു ആണ് ബിൽ വരുന്നതെന്ന് കരുതുക. ഈ മാസം ഡിസ. 24 നു ബിൽ നിങ്ങള്ക്ക് കിട്ടിയാൽ അതിലെ പണമടക്കേണ്ട തീയതി മിക്കവാറും അടുത്ത മാസം 10 to 19 ആം തീയതി ആയിരിക്കും. (15 ദിവസത്തെ സാവകാശം കിട്ടും ). ഇനി നിങ്ങൾ 25 ആം തീയതി 10000 രൂപയ്ക്കു ഷോപ്പിംഗ്‌ ചെയ്തു എന്നിരിക്കട്ടെ. ഈ ഷോപ്പിംഗ്‌ ന്റെ ബിൽ ജനുവരി 24 നു മാത്രമേ വരികയുള്ളൂ.. 10000 രൂപ ബാങ്കിൽ അടക്കണ്ട തീയതിയോ ഫെബ്രുവരി 10/15/19 ഉം. അതായത് ബാങ്കിന്റെ 10000 രൂപ നിങ്ങള്ക്ക് 55 ദിവസത്തേക്ക് തികച്ചും ഫ്രീ ആയി ലഭിച്ചു എന്നർത്ഥം. ഏറ്റവും കൂടിയ അവധി 55 ദിവസവും ഏറ്റം കുറഞ്ഞ അവധി 15 ദിവസവും കിട്ടും. ഇന്നത്തെ കാലത്ത് നിങ്ങള്ക്ക് ആര് വെറുതെ പണം കടം തരും?
കൂടാതെ ഈ 10000 രൂപയ്ക്കു നിങ്ങള്ക്ക് റിവാർഡ് പോയിന്റുകളും കിട്ടുന്നതായിരിക്കും. മാത്രമല്ല മിക്കവാറും കമ്പനികളും കടകളും മറ്റു സേവന സ്ഥാപനങ്ങളും ട്രാവൽ,ഇൻഷുറൻസ് മുതലായവ.) വിവിധ ഓഫറുകളും നിങ്ങള്ക്ക് നല്കും. അതൊക്കെ നോക്കിയിരുന്നു മുതലാക്കാൻ പറ്റും. ഇങ്ങനെ നിങ്ങള്ക്ക് വെറുതെ പണം നിങ്ങള്ക്ക് കടം തരാൻ ബാങ്കുകാർക്കെന്താ തലയ്ക്കു ഓളം ഉണ്ടോ? ഇല്ല, ഓരോ ട്രാൻസാക്ഷനും അവര്ക്ക് ഏകദേശം 2.5% കമ്മിഷൻ കടക്കാരൻ നല്കും. കടക്കാരനെന്തിനു കമ്മിഷൻ കൊടുക്കണം? അയാള്ക് അധിക റെഡി കാശ് കച്ചവടം, മികച്ച കസ്റ്റമർ സർവീസ്‌. വേറെന്തു വേണം.
ഇതിനൊക്കെ പുറമേ നിങ്ങളുടെ സാമ്പത്തിക അച്ചടക്കം കാർഡ്‌ തരുന്ന ബാങ്ക് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടായിരിക്കും ഇരിക്കുന്നത്. നിങ്ങളെ വിശ്വസിക്കാൻ കൊള്ലാവുന്നവനാനെന്നു (നിങ്ങളുടെ ക്രെഡിറ്റ്‌ ഹിസ്റ്ററി മികച്ചതാണെന്ന് ) മനസിലായാൽ ബാങ്ക് പിന്നീട് നിങ്ങള്ക്ക് ഈടില്ലാതെ ഓരോ ആവശ്യത്തിനും വായ്പ തന്നു സഹായിക്കും. (ബാങ്ക് അച്ചാറിടാനല്ലല്ലോ പൈസ കൈയ്യിൽ വച്ചിരിക്കുന്നത് വായ്പ കൊടുത്താലല്ലേ അവര്ക്ക് ലാഭമുണ്ടാക്കാൻ പറ്റൂ. തിരിച്ചടക്കാൻ പറ്റുന്നവനും മനസുള്ളവനും വായ്പ കൊടുക്കുക. അത്രേയുള്ളൂ.. ) ഇനി വലിയ വായ്പകൾ എടുത്തു മുങ്ങാം എന്ന് വിചാരിക്കണ്ട. ക്രെഡിറ്റ്‌ ബ്യുറോകൾ നിലവിലുണ്ട്. നിങ്ങൾ എവിടെ പോയാലും പൊക്കുമെന്നു മാത്രമല്ല മറ്റൊരു ബാങ്കിൽ നിന്നും പിന്നീട് വായ്പകളും ലഭിക്കില്ല. ജോലിക്ക് പോലും ഇപ്പോൾ ക്രെഡിറ്റ്‌ ബ്യൂറോ റിപ്പോര്ട്ട് നിര്ബന്ധമാണ്
ക്രെഡിറ്റ്‌ കാർഡ്‌ ഫ്രോഡ് – നമ്മുടെ കാർഡിലെ വിവരങ്ങൾ അടിച്ചു മാറ്റി മറ്റൊരു കാർഡിൽ ‘എംബൊസ്സ്’ ചെയ്യുന്നതിനെ ‘സ്കിമ്മിംഗ്’ എന്നാണു പറയുന്നത്. സന്തോഷ്‌ കുളങ്ങരക്ക് പറ്റിയത് അതാണ്‌. മലേഷ്യ, തായലണ്ട്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം തട്ടിപ്പുകാർ വ്യാപകമാണ്. നിങ്ങളിൽ ആരെങ്കിലും ഈ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ കഴിവതും പ്ലാസ്റ്റിക്‌ മണി ഉപയോഗിക്കാതിരിക്കുക.
ലോകത്തെല്ലായിടത്തും തന്നെ കാർഡിൽ ഒരു ട്രാൻസാക്ഷൻ നടന്നു കഴിഞ്ഞാൻ ഉടനടി കാർഡ് ഉടമസ്ഥന് മൊബൈലിൽ അലേര്ട്ട് മെസ്സേജ് ലഭിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ നിങ്ങൾ ചെയ്യാത്ത എന്തെങ്കിലും ഒരു ട്രാൻസാക്ഷൻ മെസ്സേജ് നിങ്ങള്ക് ലഭിക്കുകയാണെങ്കിൽ അപ്പോൾ തന്നെ നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ചു കാർഡ് ബ്ലോക്ക്‌ ചെയ്യിക്കുകയും പ്രസ്തുത ട്രാൻസാക്ഷൻ നിങ്ങൾ ചെയ്തിട്ടില്ല എന്നും അറിയിക്കുക. ആ സംഭാഷണത്തിന്റെ റഫറൻസ് നമ്പരും വാങ്ങി സൂക്ഷിക്കുക. പിന്നീട് ആവശ്യമായി വരും. അതിനു ശേഷം എത്രയും വേഗം അടുത്തുള്ള പോലിസ് സ്റെഷനിൽ ചെന്ന് ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു റെസീപ്റ്റ് വാങ്ങി പകര്പ്പ് ബാങ്കിന് അയച്ചു കൊടുക്കുക. ഈ തുക നിങ്ങള്ക്ക് റിവേര്സ് ചെയ്യാൻ ബാങ്കിന് ബാധ്യത ഉണ്ട്.
ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

1. കാർഡ്‌ മറ്റാർക്കും കൈമാറ്റം ചെയ്യാതിരിക്കുക.
2. കൃത്യമായി ബിൽ തീയതിക്കു മുമ്പായി അടച്ചു തീര്ക്കുക.
3. ഹൊട്ടെലിലും മറ്റും പോകുമ്പോൾ ബിൽ പേ ചെയ്യാനായി ബെയറരുടെ കയ്യിൽ കാർഡ്‌ കൊടുത്തു വിടാതിരിക്കുക.
4. കാർഡ്‌ നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കിൽ വിളിച്ചു അത് ബ്ലോക്ക്‌ ചെയ്യുക.
5. മൂന്നോ നാലോ കാർഡുകളിൽ കൂടുതൽ കൊണ്ടുനടക്കാതിരിക്കുക. അത് റിസ്ക്‌ ആണ്.
6. നിങ്ങള്ക്ക് ആവശ്യമുള്ള സാധനം മാത്രം വാങ്ങുക.
7. നിങ്ങളുടെ ചെലവുകൾ പരമാവധി ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ച് തന്നെ ചെയ്യുക.