കേസെടുത്തത് 13 കാരിയുടെ ചിത്രമെടുത്തതിന്, പക്ഷേ യുവാവിന്റെ ഫോണില്‍ നിന്ന് ലഭിച്ചത് 80 അധികം സ്ത്രീകളുടെ ചിത്രങ്ങള്‍

single-img
23 December 2014
n-SMARTPHONE-large570ഫോണ്‍ പരിശോധിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഒരു കാര്യം ബോധ്യപ്പെട്ടു. ‘ഇവന്‍ ചില്ലറക്കാരനല്ല…….കാരണമെന്താ? യുവാവിന്റെ ഫോണില്‍ നിന്നും കണ്ടെടുത്തത് 80 തില്‍ അധികം സ്ത്രീകളുടെ ചിത്രങ്ങളാണ്.
13 കാരിയെ അപമാനിയ്ക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് പാകിസ്താനി യുവാവിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിയെ രണ്ട് തവണ യുവാവ് കയറിപ്പിടിയ്ക്കുകയും കുട്ടിയുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ് . എന്നാല്‍ പെണ്‍കുട്ടി പറയുന്നതെല്ലാം നുണയാണെന്നാണ് യുവാവ് കോടതിയില്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മയും യുവാവിനെതിരെ കോടതിയില്‍ മൊഴി നല്‍കി.പക്ഷേ പരാതിയുമായി കോടതിയിലെത്തിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്താനായില്ല . എന്ാല്‍ പരിശോധനയില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കണ്ടെടുക്കാനായില്ലെങ്കിലും യുവാവിന്റെ ഫോണില്‍ നിന്ന് 80 അധികം സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഈ സ്ത്രീകളാരും യുവാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചിട്ടില്ല.