
നാടെങ്ങും ക്രിസ്മസ് ആഘോഷം ഗംഭീരമാക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ അനാഥകുട്ടികളുടെ ക്രിസ്മസ് അവസ്മരണീയമാക്കിയ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ തേടിയെത്തിയതും അഭിനന്ദനപ്രവാഹമായിരുന്നു. വിദ്യാര്‍ത്ഥികള്‍ വേറിട്ട ഒരു ക്രിസ്മസ് സമ്മാനവും കുരുന്നുകള്‍ക്കായി കരുതിവെച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെ സ്വരൂപിച്ച പതിനായിരം രൂപ ക്രിസ്മസ് സമ്മാനമായി ഇന്‍ഫന്റ് ജീസസ് അനാഥാലയത്തിലെ കുരുന്നുകള്‍ക്ക് കൈമാറി. മണിക്കൂറുകളോളം കുരുന്നുകള്‍ക്കൊപ്പം ചിലവഴിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എം റഷീദയും, പിടിഎ പ്രസിഡന്റ് വിജയകുമാറും അധ്യാപകരും അനാഥാലയത്തില്‍ നിന്നും മടങ്ങിയത്.