ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും വോട്ടെണ്ണല്‍ ചൊവ്വാഴ്ച

single-img
22 December 2014

voteജമ്മു കാശഷ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. ഇരു സംസ്ഥനങ്ങളിലും വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളും സുരക്ഷാ നടപടികളും പൂര്‍ത്തിയായി. രാവിലെ 8 നാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. കാഷ്മീരിലും ജാര്‍ഖണ്ഡിലും ബിജെപിക്ക് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു. കാഷ്മീരില്‍ 87ഉം ജാര്‍ഖണ്ഡില്‍ 81ഉം നിയമസഭാ സീറ്റുകളാണുള്ളത്.