ഫോറസ്‌റ്റ് ഓഫീസില്‍ നടന്നത്‌ മാവോയിസ്‌റ്റ് ആക്രമണമാണെന്ന്‌ സ്‌ഥിരീകരണമില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല

single-img
22 December 2014

rഅട്ടപ്പാടി ഫോറസ്‌റ്റ് ഓഫീസില്‍ ഇന്ന്‌ പുലര്‍ച്ചെ നടന്നത്‌ മാവോയിസ്‌റ്റ് ആക്രമണമാണെന്ന്‌ സ്‌ഥിരീകരണമില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല .വിശദമായ അന്വേഷണത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവൂവെന്നും ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

 

ഇന്ന്‌ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അട്ടപ്പാടിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു നേരെ ആക്രമണമുണ്ടായത് .അക്രമികള്‍ ഓഫീസിന്‌ മുന്നില്‍ കിടന്നിരുന്ന ജീപ്പിന്‌ തീയിട്ടു. വാതിലും ജനലും തകര്‍ത്ത്‌ അകത്തു കടന്ന്‌ കമ്പ്യൂട്ടറുകളും ഫയലുകളും നശിപ്പിച്ചു. പുലര്‍ച്ചെ ഫോറസ്റ്റ് ഓഫീസില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നതെന്നാണ് പോലീസ് അറിയിച്ചത്.

 
വിവരമറിഞ്ഞ് മാവോ വിരുദ്ധസേനയായ തണ്ടര്‍ബോള്‍ട്ട്, അഗളി പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി.