മദ്യനയത്തില്‍ ഇപ്പോഴുണ്ടായ മാറ്റം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ലെന്ന് മാണി

single-img
22 December 2014

Maniമദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചില്ലെന്ന് ധനമന്ത്രി കെ.എം മാണി. എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയത്തിലെ മാറ്റത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. സുധീരന്റെ അഭിപ്രായത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി.