സുധീരന്‍ അച്ചടക്കലംഘനം നടത്തുന്നുവെന്നു ഹസന്‍

single-img
22 December 2014

hassanപാര്‍ട്ടി വേദികളില്‍ ചര്‍ച്ച നടത്താതെ സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അഭിപ്രായപ്രകടനം നടത്തിയത് സംഘടനാ മര്യാദകള്‍ക്കു നിരക്കാത്തതാണെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍. ഇതിനുമുമ്പ് ഒരു കെപിസിസി പ്രസിഡന്റും ഇത്തരം നയം സ്വീകരിച്ചിട്ടില്ലെന്നും കാസര്‍ഗോഡ് ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹസന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. സുധീരനെതിരേ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കുമോയെന്ന ചോദ്യത്തിനു ഹൈക്കമാന്‍ഡ് ഈ സംഭവങ്ങളെല്ലാം കാണുന്നുണെ്ടന്നും ഹസന്‍ പറഞ്ഞു. അടുത്ത ദിവസം നടക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സര്‍ക്കാര്‍ നയത്തെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണയ്ക്കുമെന്നും ഹസന്‍ പറഞ്ഞു.