മഴയുടെ കുറവും വൈദ്യുതി ഉത്പാദന പ്രതിസന്ധിയും കാരണം സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂടും

single-img
22 December 2014

electricity_0വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സബ്‌സിഡിയില്ലാതെ വൈദ്യുതി വാങ്ങുന്നതും ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കാരണത്താല്‍ സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിരക്ക് കൂടുമെന്ന് റിപ്പോര്‍ട്ട്.

നിരക്ക് വര്‍ധന സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പുനപരിശോധിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം ഇലക്ട്രിസിറ്റി അപ്പലേറ്റഡ് ട്രിബ്യുണലിന്റെ പരിഗണനയിലാണെന്നും ട്രിബ്യുണലിന്റെ തീരുമാനം വരുന്നതോടെ നിരക്ക് വര്‍ധനവുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.