വീണ്ടും ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ട്

single-img
22 December 2014

bijuരണ്ടു കോണ്‍ഗ്രസ് മന്ത്രിമാരും ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയിട്ടുണ്‌ടെന്ന് കെ.എം.മാണിക്കെതിരേ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബിജു രമേശ് പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

എന്നാല്‍ ഏതൊക്കെ മന്ത്രിമാരാണ് കോഴ വാങ്ജിയതെന്ന് പറയാന്‍ ബിജു രമേശ് കൂട്ടാക്കിയില്ല. മാണിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്‌ടെന്നും ബിജു രമേശ് അഭിമുഖത്തില്‍ വ്യക്തമാക്കി. മാണിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെയും പണം കൊടുത്തപ്പോള്‍ സംസാരിച്ചതിന്റെയും ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് തവണയായാണ് പണം നല്കിയതെന്നും 22 സാക്ഷികള്‍ പണം നല്കിയതിന്റെ തെളിവുകള്‍ നല്കിയിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു.