അട്ടപ്പാടിയില്‍ മാവോയിസ്റ്റ് ആക്രമണം;കംപ്യൂട്ടറുകള്‍ തകര്‍ത്തു

single-img
22 December 2014

mഅട്ടപ്പാടിയില്‍ മാവോയിസ്റ്റ് ആക്രമണം. ഫോറസ്റ്റ് റേഞ്ച് ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. ഫോറസ്റ്റ് ഓഫീസിലെ ജീപ്പ് മാവോയിസ്റ്റുകള്‍ കത്തിച്ചു. ഓഫീസിലുണ്ടായിരുന്ന നാല് കംപ്യൂട്ടറുകള്‍ തകര്‍ത്തു. ഫയലുകളും നശിപ്പിച്ചു. കാമറകളും ലെന്‍സുകളും അടക്കം മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.

 
പതിനാല് അംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് ആക്രമിച്ചതെന്നാണ് പ്രാഥമിക സൂചന. ആയുധങ്ങള്‍ വെച്ചിരുന്ന മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിയുടെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പുലര്‍ച്ചെ ഫോറസ്റ്റ് ഓഫീസില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നതെന്നാണ് പോലീസ് അറിയിച്ചത്.വിവരമറിഞ്ഞ് മാവോ വിരുദ്ധസേനയായ തണ്ടര്‍ബോള്‍ട്ട്, അഗളി പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി.

 
പാലക്കാട് എസ്‌പി മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം മുക്കാലിയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. രണ്ടാഴ്ചമുമ്പ് വെള്ളമുണ്ടയില്‍ മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു.