സൈലന്റ്‌വാലി മാവോയിസ്റ്റ് ആക്രമണം;രണ്ടു പേർ പൊലീസ് പിടിയിൽ

single-img
22 December 2014

attackപാലക്കാട്:  പാലക്കാട് സൈലന്റ്‌വാലി ഓഫീസിന് നേരേ നടന്ന മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാസർകോഡ് സ്വദേശികളായ ഇവരെ സംശയാസ്പദമായ രീതിയില്‍ സ്വകാര്യബസിൽ യാത്ര ചെയ്യവെ മങ്കരയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അതേസമയം ആക്രമണം നടത്തിയത് മാവോയിസ്റ്റുകളാണെന്ന് ഇന്റലിജൻസ് സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് അട്ടപ്പാടിയിലെ അതിർത്തി പ്രദേശങ്ങളിൽ വനംവകുപ്പും പൊലീസും സംയുക്ത പരിശോധന നടത്തുകയാണ്. സംഭവത്തെ തുടർന്ന് അഗളി, പാടഗിരി, കല്ലടിക്കോട്‌ എന്നീ പൊലീസ്‌ സ്‌റ്റേഷനുകൾക്ക് സുരക്ഷ ശക്തമാക്കി.