മോഡിക്ക് അതൃപ്തി; ഘര്‍ വാപസി നിര്‍ത്തിവയ്ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് വി.എച്ച്.പിയുടെ നിര്‍ദേശം

single-img
22 December 2014

_75047784_modi-gettyഘര്‍ വാപസി വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുമ്പോള്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ രംഗത്ത്. ഗുജറാത്തിലും കേരളത്തിലുമുള്‍പ്പെടെ ക്രിസ്ത്യാനികളെ മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ നരേന്ദ്ര മോഡി അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് ഘര്‍ വാപസി നിര്‍ത്തിവയ്ക്കാനാണ് വി.എച്ച്.പി തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം വി.എച്ച്.പി നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിക്കഴിഞ്ഞു.

ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ അര്‍നെയ് ഗ്രാമത്തില്‍ 500 ഗോത്രവര്‍ഗ ക്രിസ്ത്യാനികളെയാണ് ഹിന്ദമതത്തിലേക്ക്  മതപരിവര്‍ത്തനം നടത്തിയത്.  കേരളത്തില്‍ ആലപ്പുഴ കൊല്ലം ജില്ലകളിലായി രണ്ടിടത്താണ് മതപരിവര്‍ത്തനം നടത്തിയത്. വിവാദം സൃഷ്ടിച്ച് വിശ്വഹിന്ദു പരിഷത്ത് ഘര്‍ വാപസിയുമായി മുന്നോട്ടുപോയാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായെ ബാധിക്കുമെന്നും മോഡി കണക്ക്കൂട്ടുന്നു.

അതേസമയം പുതിയ നിര്‍ദേശം ഇറക്കുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടില്ലെന്ന് വി.എച്ച്.പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ പ്രതികരിച്ചു. മധ്യപ്രദേശില്‍ മറ്റ് മതങ്ങളിലേക്ക് പോയ ആറ് ലക്ഷം ഹിന്ദുക്കള്‍ ഞായറാഴ്ച തിരികെയെത്തിയെന്നാണ് വി.എച്ച്.പി അവകാശപ്പെടുന്നത്.

കേരളത്തില്‍ ഇന്നലെയാണ് വി.എച്ച്.പി.യുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന ചടങ്ങ് നടന്നത്.