ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്സെയാണെന്ന് അസംഖാൻ

single-img
22 December 2014

azamkhanയുപി: ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്സെയാണെന്ന് അസംഖാൻ. ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയെ മഹത്വവല്‍ക്കരിക്കാൻ ആർ.എസ്.എസ് നടത്തുന്ന നീക്കാത്തിനെതിരെ  വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹത്മ ഗാന്ധിയെ വധിച്ച ഗോഡ്സെയാണ് രാജ്യത്തെ ആദ്യ തീവ്രവാദിയെന്നും ഇദ്ദേഹത്തെ മഹത്വവൽക്കരിക്കാൻ ആർ.എസ്.എസ് നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്നും അസംഖാൻ പറഞ്ഞു. കൂടാതെ ഭരണഘടന വിരുദ്ധമായി പെരുമാറിയ യുപി ഗവർണർ രാംനായിക്കിനെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോഡി ആർ.എസ്.എസിന്റെ സമ്മർദ്ദത്തിൽ പെട്ടിരിക്കുകയാണെന്നും അസംഖാൻ ആരോപിച്ചു.