ഇരുട്ടില്‍ തപ്പുമ്പോഴും രാഹൂല്‍ ഗാന്ധി ആദര്‍ശം കൈവിടില്ല, വിശ്വസ്തത തെളിയിച്ചവര്‍ക്ക് മാത്രമേ കോണ്‍ഗ്രസില്‍ അംഗത്വമുള്ളൂ……….

single-img
22 December 2014
Rahul Kerala complaint traffic_0_0പാര്‍ട്ടി തകര്‍ന്നടിയുമ്പോഴും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി തന്റെ നിലപാടുകള്‍ ഒരിക്കല്‍കൂടി കര്‍ക്കശമാക്കുകയാണ്. വിശ്വസ്തത തെളിയിച്ചവര്‍ക്ക് മാത്രമേ കോണ്‍ഗ്രസില്‍ അംഗത്വം നല്‍കൂ എന്ന നിലപാടിലാണ് രാഹൂല്‍ ഗാന്ധി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടിയോട് വിശ്വസ്തതയുള്ള പ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ പറയുന്നു. രാഹൂലിന്റെ നിലപാടുകള്‍ എങ്ങനെ യാതാര്‍ത്യമാകുമെന്നാണ് പാര്‍ട്ടിയിലെ മറ്റ് നേതാക്കന്‍മാരെ ഇരുത്തിചിന്തിപ്പിക്കുകയും ചെയ്യുന്നു.
രാജ്യത്ത് ബി.ജെ.പി വന്‍മുന്നേറ്റം നടത്തുമ്പോള്‍ രാഹൂലിന്റെ നിലപാട് അല്‍പം കടന്നകൈയ്യാകുമെന്ന് പലരും വിലയിരുത്തുന്നു. പാര്‍ട്ടി അംഗമായി അംഗീകരിക്കണമെങ്കില്‍ രണ്ടു വര്‍ഷം പ്രവര്‍ത്തിച്ച് കാണിച്ചു കൊടുക്കണം എന്നാണ് രാഹൂലിന്റെ പക്ഷം.
 പ്രാഥമിക അംഗങ്ങളും സജീവ അംഗങ്ങളും എന്ന പഴയ രീതിയിലേക്ക് കോണ്‍ഗ്രസ് നീങ്ങുന്നു എന്ന സൂചനയാണ് രാഹൂലിന്റെ വാക്കുകള്‍ നല്‍കുന്നത്. പ്രാഥമിക അംഗമായി പാര്‍ട്ടിയില്‍ ചേരുന്നയാള്‍ രണ്ടു വര്‍ഷം കഴിവ് തെളിയിച്ച് പാര്‍ട്ടിക്ക് വിശ്വാസം വന്നാല്‍ മാത്രമേ സജീവ അംഗത്വം ലഭിക്കൂ.